Saturday, June 24, 2017

മഷി പടര്‍ന്ന താളുകള്‍

മഷി പടര്‍ന്ന താളുകള്‍
***********************

          എഴുതി തീരാത്ത താളുകള്‍ കാത്തിരുന്നു ചുമപ്പു നിറത്തിലെ വടിവൊത്ത അക്ഷരങ്ങളുമായി ആ തൂലികയുടെ വരവിനായ് .......വ്രണിതമായ ഹൃദയനൊമ്പരത്തില്‍ പൊടിഞ്ഞുവന്ന മഷിക്കൂട്ടുകളായിരുന്നു ആ അക്ഷരങ്ങളില്‍ തെളിഞ്ഞതെന്ന് താളുകള്‍ അറിയാതെപോയി .നിലയ്ക്കാത്ത ഒഴുക്കുമായി തൂലിക പാതിവഴിയില്‍ നിറുത്തിയ അക്ഷരങ്ങള്‍ മഷിപടര്‍ന്ന് വായിച്ചെടുക്കാന്‍ കഴിയാത്തവിധം വികൃതമായി .പൂര്‍ണ്ണതയിലെത്തിക്കാന്‍ വീണ്ടും തൂലികചലിക്കാതെ പാതിയില്‍ ഒടുങ്ങിയ സ്നേഹപുഷ്പം .......അണയും മുന്‍പേ ആളിക്കത്തിയ അക്ഷരങ്ങളുടെ നിറചാര്‍ത്തുകള്‍ ....

5 comments:

  1. പാതിയെഴുതിയ അക്ഷരക്കൂട്ടുകൾ.

    ReplyDelete
    Replies
    1. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി

      Delete
  2. കൊള്ളാം.. ഹൃദയത്തിൽ തൊടുന്ന വരികൾ





    ReplyDelete
    Replies
    1. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി

      Delete